2014 നവംബർ 2, ഞായറാഴ്‌ച

ഇന്റർനെറ്റ്‌


ഒരു സ്വപ്നത്തിൽ വന്നുപോയ കളികൂട്ടുകാരീ-
പറയാതെ നീവന്നു അറിയാതെ ഞാനും.
മീൻ വലകളുടെ ഉപഭോക്താക്കൾക്ക്‌ വൻസ്രാവുകളെയാണിഷ്ടം
ചെറുമീനുകളായി ചൂണ്ടയിൽ കോർക്കാൻ നമ്മളും.
എന്റെ ഹൃദയത്തിൽ കോർത്ത ചൂണ്ടയിൽ ഒരുതുള്ളിച്ചോരപോലും  പൊടിഞ്ഞില്ല
ചോര ഊറ്റികുടിച്ച ജീവിതം കാലത്തെ നക്കിതോർത്തി
 വലക്കണ്ണികൾക്ക് അപ്പുറത്ത് നീയുണ്ടെന്ന ആശ്വാസം-

ഒന്നുമാത്രം മതി ഈ വേദനയിൽ  കടിച്ചു തൂങ്ങി കിടക്കാൻ

1 അഭിപ്രായം: