നടൻ
കരളലിയിക്കുന്ന ഒരു ദുരന്ത നാടകത്തിന്റെ സംവിധാകൻ ആയിരുന്നു എന്റെ സുഹൃത്ത് ,
ക്ലൈമാക്സോളം കേൾക്കേണ്ടി വന്നു ,നായകന്റെ റോൾ എനിക്കാണെന്നറിയാൻ .
എന്റെ മുറിക്കുള്ളിൽ കൂരിരുട്ടാണ്.അതുകൊണ്ടാണെന്ന് തോന്നുന്നു പുറത്തെ അരണ്ട വെളിച്ചത്തിലെ കാഴ്ചകൾക്കു പോലും ജാലക വിടവിലൂടെ ഇത്ര മനോഹാരിത .വികൃതിയായ ഒരു കാറ്റെങ്ങാൻ ഈ ജാലക പാളിയും കൊട്ടിയടച്ചാൽ ..എന്റെ കണ്ണുകൾ തിമിരത്താൽ മൂടപ്പെട്ടാൽ ..ഈ കാഴ്ചയും എനിക്കു നഷ്ടമാകും .അന്ന് ഇരുട്ടിനൊപ്പം ശൂന്യതയും എന്നിൽ നിറയും ..അപ്പോൾ വാതിലുകൾ ചവിട്ടി തുറന്നു പ്രിയ സ്നേഹിതാ ,മരണമേ നീ വരിക ....