ഹോക്കിങ്ങുമായി ഒരു സംവാദം ........
പ്രിയപ്പെട്ട ഹോകിങ്ങ്, “നിങ്ങൾക്കെന്നെ ഭാവിയിലേക്കൊന്നു കൊണ്ട് പോകാമോ” ?......
ഹോകിങ്ങ്: “തീർച്ചയായും, അതിനു നിങ്ങൾ പ്രകാശത്തിന്റെ വേഗത്തിൽ സഞ്ചരിക്കണം” ......
:“പ്രകാശത്തിന്റെ വേഗത്തിൽ സഞ്ചരിക്കണമെങ്കിൽ ഞാൻ എന്ത് ചെയണം”? ...
ഹോകിങ്ങ് :“നിങ്ങൾ നിങ്ങളുടെ പിണ്ഡത്തെ കുറക്കണം” ..........
:“ഭാരമില്ലാത്തവനാകണം അല്ലെ ?....ഒരു അപ്പൂപ്പൻ താടി പോലെ” ?......
ഹോകിങ്ങ് :“അല്ല അതിലും ചെറുതായി” .......
:“അതിനെത്ര ദിവസങ്ങൾ വേണ്ടി വരും” ?....
ഹോകിങ്ങ് :“ദിവസങ്ങളോ വർഷങ്ങളോ പോര,യുഗങ്ങൾ തന്നെവേണ്ടി വരും, ശാസ്ത്രം ഇനിയും പുരോഗമിക്കേണ്ടിയിരിക്കുന്നു” ......
: “എന്നാൽ ഭൂത കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് ..അതും അങ്ങയുടെ വിഷയമല്ലേ”? ....
ഹോകിങ്ങ് :“അതെ, പക്ഷെ അങ്ങിനെ സംഭവിച്ചാൽ എന്തായിരിക്കും ഈ ലോകത്തിന്റെ സ്ഥിതി .....This kind of universe never exist “….
:“മരണാനന്തരം ആത്മാവിന് സംഭവിക്കുന്നതും ഇതൊക്കെ തന്നെ ആണോ” ?.......
ഹോകിങ്ങ് :“I don’t know…because I am a scientist,not a philosopher"……
“Thank you Mr.Hawking”…
ഭാവിയുടെ പ്രവാചക വൃന്ദം എനിക്ക് ചുറ്റും നൃത്തം വയ്ക്കുന്നു .......ശനിയും ഗുളികനും രാഹുവും കേതുവും ആർത്തട്ടഹസിക്കുന്ന ലോകം ....വരാൻ പോകുന്ന മഹാ വിപത്തുകൾ മുൻ കൂട്ടി കണ്ട് കണ്ണുനീർ വാർക്കുന്ന അമ്മയും സഹോദരങ്ങളും അടങ്ങിയ എന്റെ വർത്തമാനകാല ലോകം ..........