2016 മേയ് 5, വ്യാഴാഴ്‌ച

പരിത്യാഗം

ഞാൻ ഒരു സുഷുപ്തി വിട്ടു ഉണർന്നു
പുതിയ സുപ്രഭാതത്തിന്റെ സ്നേഹ കിരണമായി അവളെന്റെ ഹൃദയത്തിന്റെ
‌മൃദുല ഭാവങ്ങളെ തൊട്ടറിഞ്ഞു

അകലുമ്പോൾ പോലും കീറുന്ന ചങ്ങലകളിൽ നമ്മൾ ഹൃദയം കോർത്തു .

യാചക ദേവേദ്രനു  ഹൃദയം മുറിച്ചു കൊടുക്കാനും മടിയില്ലാത്തവർ 

2016 ഫെബ്രുവരി 21, ഞായറാഴ്‌ച

പ്രണയം

ഇടംകണ്ണിൽ ഒളിപ്പിച്ച ഇഷ്ട്ടങ്ങൾക്കു ചിറകുമുളച്ചു

ആകാശ ഗംഗയായി ഉറങ്ങികിടന്ന സ്നേഹം ഉരുകിഒലിച്ചു

രാശി ചക്രങ്ങളെ തച്ചുടച്ചു ആത്മബന്ധംകൊണ്ടു താലിചാർത്തി

സ്വപ്നത്തിന്റെ പട്ടുമെത്തയിൽ കെട്ടിപിടിച്ചു കിടന്നു

ഉദയമഷി  തൊട്ടു കുങ്കുമം ചാർത്തി

നറുനിലാവിന്റെ പുഞ്ചിരിയിൽ താരാഗണങ്ങൾ അലിഞ്ഞുപോയി 
സ്നേഹം

 കാമുകന്റെ സ്നേഹം അവളെ തടവറയിൽ ആക്കി
അച്ഛന്റെ സ്നേഹം തടവറകൾ ഭേതിച്ചു
അമ്മയുടെ സ്നേഹം നറുംപാലൂട്ടി
കൂടപിറപ്പിന്റെ തണലായി
കൂടുകാരന്റെ നർമമായി  ചിരിപ്പിച്ചു
കൊച്ചുകുട്ടിയുടെ വികൃതിയായി

എന്റെ കവിത

ഹൃദയത്തിന്റെ ഭാരത്തെ ഞാൻ കവിതകളാക്കി
എന്റെ ഭാരം അവൾ ഏറ്റെടുത്തപ്പോൾ കവിത എന്നെ വിട്ടു പോയെന്നു -കരുതി
പിന്നീടു മനസിലായി ഞാൻ കവിതയിൽ ജീവിക്കുന്നു എന്ന് .

2016 ജനുവരി 24, ഞായറാഴ്‌ച

 സാത്താൻ കണ്ട കറുത്ത സ്വപ്നം


പുകമറയത്തെ നഗ്നതകൾ
സ്നേഹത്തിന്റെ ചുംബനങ്ങൾ
വിയർപിന്റെ മണം
ഭാഷയില്ലാത്ത സംസാരങ്ങൾ .