ആരാധിക ……………………
കോളേജ് ജീവിതത്തിലെ ചിലസന്ദർഭങ്ങൽ
ഒരിക്കലും മറകാത്ത, മരിക്കാത്ത ഓർമകളായി
നിലനിൽക്കുന്നു ...
സെക്കന്റ്
ഇയർ ആർട്സ് കാലഘട്ടത്തിന്റെ ആദ്യ ദിവസങ്ങൾ ...എണ്ണത്തിൽ
കുറവാണെങ്കിലും കോളേജിൽസനുവിന് ആരാധികമാർ കുറവൊന്നുമല്ല
….കൂട്ടത്തിൽ ഒരു ടീച്ചറും
...സനുവിനോട് കടുത്ത ആരാധന ....
സനുവിനോടുള്ള
ചോദ്യങ്ങളിൽ പഞ്ചസാരയുടെ അളവൽപ്പം കൂടുന്നുണ്ടോ എന്നൊരു
സംശയം .....
ഒരു ദിവസം ക്ലാസ്സ് ഒക്കെ
കഴിഞ്ഞ് അവർ സനുവിനെ
വിളിപ്പിച്ചു ....
"അളിയാ
സംഗതി പോല്ലാപ്പാണേൽ ഞാൻ കൈ
ഞൊടിക്കും ,അപ്പൊ ഒന്ന്വന്ന്
ഹെൽപിയെക്കണേ" ,സനു അടുത്തിരുന്ന
എന്നോടും അനസിയോടും പറഞ്ഞു .....
ഒരു അഞ്ചു മിനിട്ട് കഴിഞ്ഞിരിക്കും
സനു കൈ ഞൊടിക്കലോട്ഞൊടിക്കൽ .....
കുറച്ച് അനുഭവിക്കട്ടെ ഞങ്ങളും കരുതി ..ഏകദേശം
അവൻ സ്വന്തം വിരൽ
തന്നെ ഒടിക്കാൻ സാധ്യത ഉണ്ടെന്ന്
മനസിലായപോൾ ഞാനും അൻസിയും ചെന്നു .....
"സനൂ
,ഞ്ഞ് ബാ ഫുഡിന്റെ
സമയായിക്കിന്ന് ",ആൻസി വിളിച്ചു
"നാലും
എന്തിനാ ആ നേരത്ത്
കടൽക്കരെ പോയത്" ?,കരഞ്ഞു കലങ്ങിയ കണ്ണുകളുമായി
ടീച്ചർ സനുവിനോട് ചോദിക്കുന്നു ....
"അതോണ്ടല്ലേ
ഇങ്ങനെ ഒക്കെ ...അത് വേണ്ടായിനൂ
.....ന്റെ ജീവൻ പോയി" .....................
എനിക്കും അൻസിക്കും മനസ്സിൽ
ഒരായിരം സംശയങ്ങൾ .........
എന്തോ വലിയൊരു ട്രാജടി സംഭവിച്ചി
ട്ടുണ്ട് എന്തായിരിക്കും അത് ?.....
സനു വാണേൽ ഒന്നും മിണ്ടുനില്ല
.....
"എന്തിനാ
ആ ടീച്ചർ ജീവിതം
പോയി എന്ന് പറഞ്ഞത്
?".....അൻസീർ എന്നോട് സ്വകാര്യമായി ചോദിച്ചു
....
ജീവൻ പോയിന്നു പറയുന്നതും ജീവിതം
പോയിന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസത്തെ
കുറിച്ചൊന്നും ക്ലാസ്സ് എടുത്ത് കൊടുക്കാൻ
അപ്പോൾ ഞാൻ മുതിർനില്ല
....
വാ കുറച്ച് വെള്ളം കുടിക്കാം
അവസാനം സനു പറഞ്ഞു
........
"എന്ത്
പറഞ്ഞാലും എന്ത് നടന്നാലും അവന്റെ
ഒടുക്കത്തെ ഒരു വെള്ളം
കുടി ... കോളേജിൽ വെള്ള
ക്ഷാമത്തിന്റെ പ്രധാന കാരണം ഇവൻ
തന്നെയാകും ",അൻസി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു…..
ഒരു കുപ്പി വെള്ളം കുടിച്ചപ്പോൾ
സനുവിന് ആശ്വാസം കിട്ടി ....
ഇതുവരെ പിടിച്ചു നിന്ന ആൻസി
"ആരിക്കാ പറ്റിയെ ?,അനക്കാ ,ടീചീര്ക്കാ
?"....
"അല്ല
,എന്നിലെ കലാകാരറ്റെ സൃഷ് ട്ടിക്കാണ്"
.....സനു നെടുവീർപ്പിട്ടു ...
"അന്റെ
ആരാ ഓൻ ,ഓനിക്കെന്താ
പറ്റിയത്?" ,അൻസീർ
അങ്ങിനെ ആ മഹത്തായ
സംഭവം സനു അൻസീരിനെ
പറഞ്ഞു മനസിലാക്കിപിച്ചു ....
ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കഥാരചന മത്സരത്തിൽ സനു
ഏഴുതിയ കഥയിലെ നായക കഥാപത്രത്തിന്
,സ്വന്തം ജീവിതം
നഷ്ട്ടമാകുന്നത് അറിയാൻ കഴിഞ്ഞില്ല
,എന്ന കാര്യം സനു സാഹിതീയമായി
"അവന്റെ കാലിനടിയിലെ മണൽതരികൾ ഒലിച്ചു പോകുന്നത്
അവൻ അറിഞ്ഞതെ ഇല്ല
",എന്ന് എഴുതി ...ഇത് വായിച്ച
പാവം ആരാധിക ടീച്ചർ വിചാരിച്ചു സനുവിന്റെ
നായകൻ കടൽകരയിൽ
പോയത് കൊണ്ടാവും കാലിനടിയിലെ മണൽ തരികൾ
ഒലിച്ചു പോയത് എന്ന്
.....ഈ കഥാ രംഗമാണ്
സീരിയൽ ആരാധിക കൂടിയായ ടീച്ചറുടെ
കരൾ അലിയിപ്പിച്ചത് ,ജീവൻ
കളഞ്ഞത്
.......................
എല്ലാം കേട്ട അൻസീർ "സനൂ
ഞ്ഞ് ഇടി വെട്ടിയോന്റെ
തലയിൽ തേങ്ങ വീണു ന്
ഒരു സാഹിത്യം കേട്ക്കണാ
?.".....
"ന്ഹ
,അതൊരു പഴം ചൊല്ലല്ലേ
?"
"എന്ത്
ചൊല്ലിയാലും അങ്ങനൊന്നും എഴുതാത്തത് നന്നായി പോയി
"....
"ഇല്ലേ
ഈ കാലത്ത് ഇടി
എവിടുന്നാ വന്നെ ,ഏതു തരം
പമ്പാ കടിച്ചേ എന്നൊക്കെ ഞ്ഞ്
പറഞ്ഞ് കൊടുക്കേണ്ടി വന്നേനെ
സനൂ ....."
അനസീറിനു വിചാരിച്ച ട്വിസ്റ്റൊന്നും കഥയ്ക്ക്
സംഭാവി ക്കാത്ത സങ്കടം ഉണ്ടെങ്കിലും
തന്നെ കടത്തി വെട്ടിയ ടീച്ചറുടെ
പെർഫോമൻസിൽ സന്തോഷം തോന്നി ......
തന്റെ സാഹിത്യം അന്സീറിനെങ്കിലും
മനസിലായല്ലോ എന്ന ആശ്വാസത്തിൽ സനുവും
.................
അവസാനം നമുക്ക്
ഫുഡ് അടിക്കാം എന്ന തീരുമാനത്തോടെ ഞങ്ങൾ
ഹോട്ടൽ ലക്ഷ്യമാക്കി നടന്നു ............
നടക്കാൻ നേരം അൻസി സ്വകാര്യമായി
എന്നോട് "നാലും ഓൻറെ ആ
കലാകാരാൻ ഫ്രണ്ട് കടൽകരേലല്ലെങ്കിൽ പിന്നെ
ഏത് പുയേന്റെ കരേലാ
പോയത് "!!!!!!!!!!!!
ഇത്തവണ കുറച്ച് വെള്ളം കുടിക്കണം
എന്ന് തോന്നിയത് എനിക്കായിരുന്നു ................