2013 ഡിസംബർ 8, ഞായറാഴ്‌ച

കഠിന ഹൃദയൻ ……………



                 മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് അവൾ പറഞ്ഞു ,"ചുരുണ്ട മുടിയുള്ളവർക്ക് സ്നേഹം കൂടുതൽ ആയിരിക്കും "...ഞാൻ ചിരിച്ചു ...

നെറ്റിയിൽ ചുംബിച്ചും കൊണ്ട് അവൾ പറഞ്ഞു ,"വലിയ നെറ്റിയുള്ളവർ ബുദ്ധിമാൻമാർ ആയിരിക്കും"... .ഞാൻ വീണ്ടും ചിരിച്ചു ....

എന്റെ കൂട്ടു പുരികങ്ങൾ തൊട്ടുകൊണ്ട്അവൾ പറഞ്ഞു ,"കൂട്ട് പുരികമുള്ളവർ വീട്ടിന്നു ഗുണമുണ്ടാവില്ലാന്നു കേട്ടിട്ടില്ലേ ?".ചിരിക്കുന്ന ഹൃദയത്തോട് മുഖമമർത്തി കൊണ്ടവൾ ചോദിച്ചു ,”നിങ്ങൽക്കെന്നെ എന്ത്രത്തോളം ഇഷ്ട്മാണ് ?”... വികാര മൂർധന്യത്തിൽ ഞാൻ ഒന്നമർത്തി മൂളി .....

കാലത്ത് പോകാൻ നേരം അവൾ വീണ്ടും ചോദിച്ചു ,"നിങ്ങൾക്കെന്നെ കല്യാണം കഴിച്ചു കൂടെ ?"."ഇല്ല ",ഞാൻ പറഞ്ഞു ....."നിങ്ങൾ ഒരു കഠിന ഹൃദയനാണ്", അവസാനമായി അവൾ പറഞ്ഞു ...ചിരിച്ചു കൊണ്ട് ഞാൻ നടന്നകന്നു .........


പ്രിയതമക്ക് പുറം തിരിഞ്ഞു കിടക്കുബോൾ അറിയാതെ രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു "നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ടല്ലോ ?,എന്തായാലും ശരിയാവും ,ഞാൻ ഇല്ലേ എന്നും കൂടെ ",ഇത്തവണ ഞാൻ കരഞ്ഞു പോയി ....എന്റെ കഠിന ഹൃദയത്തിനു താങ്ങാൻ കഴിയുന്നതിലും കരുത്തായിരുന്നു വാക്കുകൾക്ക് ........

2 അഭിപ്രായങ്ങൾ: