സാൾട്ട് ആൻഡ് പെപ്പെർ ………………………………..
വീട്ടിൽ നിന്നും കിട്ടുന്ന തുച്ഛമായ പൈസ കൊണ്ട്
വേണം എല്ലാ കാര്യവും നടക്കാൻ പ്രത്യേഗിച്ച് ഭക്ഷണം ,അതിപ്രധാനമായും ഉച്ചക്കുള്ളത്
..അതും എല്ലാവർക്കും ഒന്നിച്ച് ....
"സാറേ ,ആഹാരം
കഴിക്കാൻ വേണ്ടിയല്ലേ നമ്മൾ ജീവിക്കുനത് ", എന്ന് ചോദിക്കുന്ന സാൾട്ട് ആൻഡ് പെപ്പറിലെ
ആർക്കിയോള ജിസ്റ്റ് കളത്തിൽപറബിൽ കാളിദാസനെ ഓർമിപ്പിക്കുന്നു അവർ ,എന്റെ സുഹൃത്തുക്കൾ
............
mr .കൊക്കോ എന്ന്
വിളിക്കുന്ന അർജുവും ...
“ഡാ ,അവിടെ ഫുഡ് കൊടുക്കുന്നു”,
എന്ന് എല്ലാവരോടും കള്ളം പറഞ്ഞ് പറ്റിച്ചിട്ട് ,അവസാനം അഥവാ ഫുഡ് കൊടുത്താല്ലോ ?,എന്ന
ആധിയിൽ പോയിനോക്കി സലീംകുമാറായി മടക്ക് വാങ്ങാറുള്ള അൻസീറും ....
ബാബുരാജിനെ വെല്ലുന്ന
,അൻസീർ മടിയിലിരുത്തി പേരിട്ട mr .പപ്പുപ്പിള്ളയും ....
പറന്നും നടന്നും കിടന്നും
ഇരുന്നും ഒക്കെ തിന്നുന്ന അച്ചുവും .....
മണത്തു നോക്കി പഴക്കം
കണ്ടുപിടിക്കുന്ന നിക്കും ...അടങ്ങിയ ഒരു സൊമാലിയൻ ദാരിദ്ര്യ കുടുംബം ......
ഇനിയിപ്പോ ആർക്കെങ്കിലും
ആഹാരത്തിന്റെ പൈസയിൽ കമ്മിയുണ്ടായാലോ ?...
നൂറു വഴികൾ വരും ....
a )ഉള്ളവർ ഇല്ലാത്തവർക്ക്
കൊടുക്കുന്ന ഏശു ദേവൻറെ തത്വം ......
.........പിന്നെ അതിൽ
എല്ലാവരും സമൻമാരായതിനാൽ ,
b )പിരിവു നടത്തൽ
-കോണ്ഗ്രസ് പപ്പുവിന്റെ നേതൃത്വത്തിൽ ഉള്ള ഗുണ്ടാ പിരിവ്
c )cpm അക്രമ രാഷ്ട്രീയം
-ഭക്ഷണം ഉള്ള ബൂർഷാ മുതലാളികളെ അക്രമിച്ച് ആഹരിക്കുക ...
d )കട്ടു തിന്നുക
e )കടം പറയുക
f )മറ്റുള്ളവരുടെ
പറ്റിൽ കഴിക്കുക
g )പ്രിൻസി ,രവിഎട്ടൻ
,പ്രകാശ് സർ എന്നിവരെ പിന്തുടർന്ന് അവരോടൊപ്പം ഹോട്ടലിൽ കയറുക ,അവർ എഴുനേറ്റു കഴിഞ്ഞാൽ
മാത്രം എഴുനേൽക്കുക ......
h )ഭവനഭേദനം -അച്ചു ,നിക്ക് ,പപ്പു ,ശ്യാം ,സനു എന്നിവരുടെ അടുക്കളകൾ
കൈഏറുക ............അങ്ങിനെ എന്തെല്ലാം വഴികൾ
കട്ട് തിന്നലിന്റെ മുഖ്യഇരകൾ ആയിരുന്നത് സിപിയും ഫസ്നയും ഒക്കെ ആയിരുന്നു
....മിക്കവാറും ദിവസങ്ങളിൽ നടക്കാറുള്ള ഈ കലാപരിപാടിയിൽ
അവർ യാതൊരു വിധ ത്തിലുള്ള അനിഷ്ട്ടവും കാണിക്കാറുണ്ടായിരുനില്ല എന്നത് ആശ്ചര്യമായിരുന്നു
....
" നമുക്ക് ഇന്നും
ബാലേട്ടന്റെ ഫുഡ് തന്നെയാ "എന്ന് ശ്രീയോട് പറഞ്ഞ് ചിരിച്ചുംകൊണ്ട് നടന്ന് പൊയ്കൊണ്ടിരിക്കുന്ന
സിപി ഇന്നും ഒർമയിൽ ഉണ്ട് ....
അച്ചാർ ചേർത്ത അരവണ ആർത്തിയോടെ വാങ്ങി തിന്ന് കൈയും
നാവും പുകഞ്ഞ് റസ്റ്റ് റൂമിലേക്ക് ഓടികൊണ്ടിരിക്കുന്ന അർജുവും ,
കട്ടെടുത്ത ബിരിയാണിക്കു
പകരം ചളി കണ്ടപ്പോൾ നിരാശനായ അന്സീറും ,
അവിലോസു പൊടി വായിൽ
കുത്തിനിറച്ച് വെള്ളം വെള്ളം ന് അലറുന്നത് ദൂരെ നിന്നും കണ്ടിട്ട് പോളിയിൽ പുകവലിക്കാരുണ്ടോനു
സുനിൽ സാറിൽ സംശയം ജനിപ്പിച്ച ആശാനും ,
ഒന്നിച്ചു പോയി കഴിക്കാൻ
കേറി എല്ലാവരും ഇട്ടിട്ടുപോയപോൾ പൈസ കൊടുക്കാനില്ലാതെ ഓടി രക്ഷപ്പെടെണ്ടി വരുകയും അവസാനം കടഉടമ ഓർത്തുവച്ച് പിടിക്കപെടുകയും ചെയ്ത അച്ചുവും ,
നാക്കില തിരിച്ചു
വക്കാൻ പറഞ്ഞതിന് ഇലതന്നെ മറിച്ചിട്ട അജ്മലും ,
ഉപ്പു ചേർത്ത കരിബിൻ
പൊടി കഴിച്ചിട്ട് നിഖിലിനെ ചവിട്ടി ഓടിക്കുന്ന പട്ടരും ...
എല്ലാമെല്ലാം തീൻ
മേശയിലെ തമാശാ ചിത്രങ്ങളായി എല്ലാവരുടെയും
മനസ്സിൽ ഇന്നും നിലനില്ക്കുന്നു ............
മഹത്തായ ആഗസ്റ്റ്
-15 നാണ് പട്ടരുടെ നേതൃത്വത്തിൽ ഞങ്ങൾ പായസം ഉണ്ടാക്കിയത് ..ഒട്ടും കുറഞ്ഞു പോകേണ്ട
എന്ന തീരുമാനത്തിൽ പട്ടർ 5 കിലോ അരി വാങ്ങാൻ വലുതിനെ ഏൽപ്പിച്ചു ,വലുതോ പട്ടർ പിശുക്കി
പറഞ്ഞതാകും എന്ന ധാരണയിൽ 7 kg ആക്കി സൈക്കിളിനെ ശട്ടംകെട്ടി ,സൈക്കിളാന്നേൽ കുറഞ്ഞു
പോയാൽ വീണ്ടും വരാനാവില്ല എന്ന തീരുമാനത്തിൽ 10 kg വാങ്ങീട്ടു വന്നു ........
"ഞങ്ങളുടെ നാട്ടിലൊക്കെ
5 kg ക്ക് ഇത്രേം weight ഉണ്ടാവാ റില്യാ ട്ടോ "എന്ന ആത്മഗതവും ആയി പട്ടർ പണി തുടർന്നു
...
അങ്ങിനെ 5 kg യുടെ
തേങ്ങാ പായസത്തെ പട്ടർ 10 kg ഇരട്ടിയാക്കി വച്ചതിനെ ഇരട്ടി പായസം എന്നാകുമോ അദേഹത്തിന്റെ
നാട്ടിൽ വിളിക്കാറുണ്ടാവുക ?...എന്തോ ,അറിയില്ല ......എന്തായാലും സംഭവം ക്ലാസ്സ് ആയി
...........
ഭക്ഷണം മോഷണം പോയ
ദിവസങ്ങളിൽ ആണ് സിപിയും വലുതും ഒക്കെ ബാലേട്ടന്റെ ചായ കടയിൽ വരാറുണ്ടായിരുന്നത്
...
ബാലേട്ടൻ
...........പേരുകളുടെ കാര്യത്തിൽ ചിലപ്പോൾ അത്ഭുതം തോന്നാറില്ലേ ?....
പഴയ കോണ്സ്റ്റബിൾ
കുട്ടൻപിള്ള മാരും , ബാർബർ ബാബുവേട്ടന്മാരും ,ചായ കടകളിലെ ബാലേട്ടന്മാരും എല്ലാം സിനിമയിലും
ജീവിതത്തിലും ഒരുപോലെ സ്നേഹത്തിന്റെയും നർമത്തിന്റെയും വേഷപകർച്ചകളാണ് നൽകാറുള്ളത്
.....
കയറിയിരിക്കുനതിന്നു
മുൻപ് തന്നെ ടേബിളിൽ നിറയുന്ന പ്ലെയിറ്റുകൾ .....പഴം പൊരി ,ഉണ്ട ,ഉന്നകായ ,പഴം നിറച്ചത്
,പൊറോട്ട എല്ലാം പറയാതെ തന്നെ വീണ്ടും വീണ്ടും പ്ലെറ്റിൽ നിറയുമായിരുന്നു ........
കച്ചോടം കൂട്ടാനുള്ള
വഴിയല്ലേ?... ....കൊടുക്കാൻ പൈസ തികയാതെ വന്നാൽ ഇയാൾ കൊടുക്കുമോ?..ഒരു നേരം മാത്രം
കഴിച്ചാൽ മതിയോ ?....എന്നെല്ലാമുള്ള ഡയലോഗുകൾ പലരും പലപ്പോളും പറഞ്ഞിട്ടുമുണ്ട്
...എന്നാലും ബാലേട്ടന്റെ സ്വതസിദ്ധമായ ചിരിക്ക്
ഒരു മാറ്റവും വന്നിരുന്നില്ല ......
അല്ലെങ്കിലും വെറുമൊരു
സപ്ലയർ മാത്രമായിരുന്ന ആദേഹത്തിനു ഞങ്ങളെ തീറ്റിചിട്ടു കിട്ടാവുന്ന ലാഭത്തിന്റെ കണക്ക്
കാലത്തിനിപ്പുറം നിന്നാലോചിച്ചപോൾ ആശ്ചര്യവും ,
ചിന്തകളുടെ വിരോതാഭാസത്തിൽ സങ്കടവും തോന്നുന്നു ...
മറുനാട്ടിന്റെ ഭക്ഷണ
ശീലങ്ങളിലേക്ക് വന്നപ്പോളാകാം നിസ്വാർത്ഥമായ ആ ആദിത്യ മര്യാദയോട് ആദരവ് തോന്നിയത്
.മലബാറിക്കു മാത്രം സ്വന്തമായ ഭക്ഷണ പാരമ്പര്യം
.ഉസ്താത് ഹോട്ടലിലെ തിലകനെ പോലെ മറ്റുള്ളവരെ ഊട്ടുനതിലൂടെ മനസു നിറക്കുന്ന മലബാറി
.
വഴി തെറ്റാതെയും
,അധികചാർജ് വാങ്ങാതെയും ആളുകളെ സുരക്ഷിതരായി എത്തേണ്ടിടതെത്തിക്കുന്ന ഓട്ടോകാരും ,ഭക്ഷണം
കൊണ്ട് വയറും ,സ്നേഹം കൊണ്ട് മനസും ഒരുപോലെ നിറക്കുന്ന നളപുത്രൻന്മാരും മലബാറിന്റെ
മാത്രം പൈതൃക സ്വത്തുക്കളാണ് എന്ന് ഏതൊരു മറു നാടൻ മലയാളിയെ പോലെ എനിക്കും തോന്നാറുണ്ട്
.
പോളിയിൽ നിന്നും പോയ
ശേഷം ഞാനും നവീനും എല്ലാ പ്രാവശ്യവും നാട്ടിൽ വന്നാൽ ബാലേട്ടന്റെ കടയിൽ പോയി തരുന്നത്
മുഴുവൻ തിന്നുമായിരുന്നു ......
അവസാനം പൈസ കൊടുക്കാൻ
നേരം ബാലേട്ടൻ "നമ്മടെ പിള്ളേരാ ,അവരോട് പൈസ വാങ്ങണ്ടട്ടോ "ന് കട മുതലാളിയോട്
വിളിച്ചു പറയാറുള്ളത് ഇന്നും ചെവിയിൽ മുഴങ്ങുന്നു .......
കുറേ മാസങ്ങൾക്ക്
ശേഷം ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരിക്കുബോളാണ് ബാലേട്ടന്റെ അകാല വിയോഗം അറിഞ്ഞത് ..കുടിച്ചു കൊണ്ടിരുന്ന ചായയിൽ കൈപ്പുരസം കലർന്നതായി തോന്നിയ
നവിൻ പകുതിയിൽ നിർത്തി തിരിച്ചിറങ്ങി പോകുന്ന
കാഴ്ചയിൽ എന്റെ ചിന്തകൾ മാഞ്ഞു പോയിരുന്നു……………………………………………….