മുറിപ്പാടുകൾ..
നിഷേദസ്നേഹത്തിന്റെ കത്തിമുനയാൽ അവളെൻറെ ഹൃദയം കീറി
ഞാൻ സ്നേഹം നിഷേദിച്ച പെണ്‍കുട്ടിയുടെ ഹൃദയരക്തത്താൽ എന്റെ നഖങ്ങൾ ചുവന്നു
തുന്നികെട്ടിയ ഹൃദയവുമായി ജീവിക്കുന്നവർ നമ്മൾ
കാലന്തരത്തിലും മായാത്ത മുറിപ്പാടുകൾ ...
എന്റെ മുറിക്കുള്ളിൽ കൂരിരുട്ടാണ്.അതുകൊണ്ടാണെന്ന് തോന്നുന്നു പുറത്തെ അരണ്ട വെളിച്ചത്തിലെ കാഴ്ചകൾക്കു പോലും ജാലക വിടവിലൂടെ ഇത്ര മനോഹാരിത .വികൃതിയായ ഒരു കാറ്റെങ്ങാൻ ഈ ജാലക പാളിയും കൊട്ടിയടച്ചാൽ ..എന്റെ കണ്ണുകൾ തിമിരത്താൽ മൂടപ്പെട്ടാൽ ..ഈ കാഴ്ചയും എനിക്കു നഷ്ടമാകും .അന്ന് ഇരുട്ടിനൊപ്പം ശൂന്യതയും എന്നിൽ നിറയും ..അപ്പോൾ വാതിലുകൾ ചവിട്ടി തുറന്നു പ്രിയ സ്നേഹിതാ ,മരണമേ നീ വരിക ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ