നിഴൽ
ഉണർന്നപ്പോൾ
നിഴലുകളുടെ വലിപ്പംകണ്ട് അഹങ്കരിച്ചു
ചോറുണ്ണാറായപ്പോൾ
പരിതപിച്ചു
യധാർത്ഥ നിഴൽ മാത്രം പരിഹസിച്ചു
ഉടുതുണിയില്ലാത്ത
കറുത്ത രൂപം സൂര്യനെ തിന്ന്
നീളംവച്ചു
എന്റെ മുറിക്കുള്ളിൽ കൂരിരുട്ടാണ്.അതുകൊണ്ടാണെന്ന് തോന്നുന്നു പുറത്തെ അരണ്ട വെളിച്ചത്തിലെ കാഴ്ചകൾക്കു പോലും ജാലക വിടവിലൂടെ ഇത്ര മനോഹാരിത .വികൃതിയായ ഒരു കാറ്റെങ്ങാൻ ഈ ജാലക പാളിയും കൊട്ടിയടച്ചാൽ ..എന്റെ കണ്ണുകൾ തിമിരത്താൽ മൂടപ്പെട്ടാൽ ..ഈ കാഴ്ചയും എനിക്കു നഷ്ടമാകും .അന്ന് ഇരുട്ടിനൊപ്പം ശൂന്യതയും എന്നിൽ നിറയും ..അപ്പോൾ വാതിലുകൾ ചവിട്ടി തുറന്നു പ്രിയ സ്നേഹിതാ ,മരണമേ നീ വരിക ....