2013 ഡിസംബർ 8, ഞായറാഴ്‌ച

കഠിന ഹൃദയൻ ……………



                 മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് അവൾ പറഞ്ഞു ,"ചുരുണ്ട മുടിയുള്ളവർക്ക് സ്നേഹം കൂടുതൽ ആയിരിക്കും "...ഞാൻ ചിരിച്ചു ...

നെറ്റിയിൽ ചുംബിച്ചും കൊണ്ട് അവൾ പറഞ്ഞു ,"വലിയ നെറ്റിയുള്ളവർ ബുദ്ധിമാൻമാർ ആയിരിക്കും"... .ഞാൻ വീണ്ടും ചിരിച്ചു ....

എന്റെ കൂട്ടു പുരികങ്ങൾ തൊട്ടുകൊണ്ട്അവൾ പറഞ്ഞു ,"കൂട്ട് പുരികമുള്ളവർ വീട്ടിന്നു ഗുണമുണ്ടാവില്ലാന്നു കേട്ടിട്ടില്ലേ ?".ചിരിക്കുന്ന ഹൃദയത്തോട് മുഖമമർത്തി കൊണ്ടവൾ ചോദിച്ചു ,”നിങ്ങൽക്കെന്നെ എന്ത്രത്തോളം ഇഷ്ട്മാണ് ?”... വികാര മൂർധന്യത്തിൽ ഞാൻ ഒന്നമർത്തി മൂളി .....

കാലത്ത് പോകാൻ നേരം അവൾ വീണ്ടും ചോദിച്ചു ,"നിങ്ങൾക്കെന്നെ കല്യാണം കഴിച്ചു കൂടെ ?"."ഇല്ല ",ഞാൻ പറഞ്ഞു ....."നിങ്ങൾ ഒരു കഠിന ഹൃദയനാണ്", അവസാനമായി അവൾ പറഞ്ഞു ...ചിരിച്ചു കൊണ്ട് ഞാൻ നടന്നകന്നു .........


പ്രിയതമക്ക് പുറം തിരിഞ്ഞു കിടക്കുബോൾ അറിയാതെ രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു "നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ടല്ലോ ?,എന്തായാലും ശരിയാവും ,ഞാൻ ഇല്ലേ എന്നും കൂടെ ",ഇത്തവണ ഞാൻ കരഞ്ഞു പോയി ....എന്റെ കഠിന ഹൃദയത്തിനു താങ്ങാൻ കഴിയുന്നതിലും കരുത്തായിരുന്നു വാക്കുകൾക്ക് ........

2013 ഡിസംബർ 7, ശനിയാഴ്‌ച

ആരാധിക  ……………………




കോളേജ് ജീവിതത്തിലെ ചിലസന്ദർഭങ്ങൽ ഒരിക്കലും മറകാത്ത, മരിക്കാത്ത ഓർമകളായി നിലനിൽക്കുന്നു ...

സെക്കന്റ്ഇയർ ആർട്സ് കാലഘട്ടത്തിന്റെ ആദ്യ ദിവസങ്ങൾ ...എണ്ണത്തിൽ കുറവാണെങ്കിലും കോളേജിൽസനുവിന് ആരാധികമാർ കുറവൊന്നുമല്ല ….കൂട്ടത്തിൽ ഒരു ടീച്ചറും ...സനുവിനോട് കടുത്ത ആരാധന ....
സനുവിനോടുള്ള ചോദ്യങ്ങളിൽ പഞ്ചസാരയുടെ അളവൽപ്പം കൂടുന്നുണ്ടോ എന്നൊരു സംശയം .....
ഒരു ദിവസം ക്ലാസ്സ്ഒക്കെ കഴിഞ്ഞ് അവർ സനുവിനെ വിളിപ്പിച്ചു ....

"അളിയാ സംഗതി പോല്ലാപ്പാണേൽ ഞാൻ കൈ ഞൊടിക്കും ,അപ്പൊ ഒന്ന്വന്ന് ഹെൽപിയെക്കണേ" ,സനു അടുത്തിരുന്ന എന്നോടും അനസിയോടും പറഞ്ഞു .....

ഒരു അഞ്ചു മിനിട്ട് കഴിഞ്ഞിരിക്കും സനു കൈ ഞൊടിക്കലോട്ഞൊടിക്കൽ .....

കുറച്ച് അനുഭവിക്കട്ടെ ഞങ്ങളും കരുതി ..ഏകദേശം അവൻ സ്വന്തം വിരൽ തന്നെ ഒടിക്കാൻ സാധ്യത ഉണ്ടെന്ന് മനസിലായപോൾ ഞാനും ൻസിയും  ചെന്നു .....

"സനൂ ,ഞ്ഞ് ബാ ഫുഡിന്റെ സമയായിക്കിന്ന് ",ആൻസി വിളിച്ചു

"നാലും എന്തിനാ നേരത്ത് കടൽക്കരെ പോയത്" ?,കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ടീച്ചർ സനുവിനോട് ചോദിക്കുന്നു ....
"അതോണ്ടല്ലേ ഇങ്ങനെ ഒക്കെ ...അത് വേണ്ടായിനൂ .....ന്റെ ജീവൻ പോയി" .....................

എനിക്കും അൻസിക്കും  മനസ്സിൽ ഒരായിരം സംശയങ്ങൾ .........

എന്തോ വലിയൊരു ട്രാജടി സംഭവിച്ചി ട്ടുണ്ട് എന്തായിരിക്കും അത് ?.....

സനു വാണേൽ ഒന്നും മിണ്ടുനില്ല .....

"എന്തിനാ ടീച്ചർ ജീവിതം പോയി എന്ന് പറഞ്ഞത് ?".....അൻസീർ എന്നോട് സ്വകാര്യമായി ചോദിച്ചു ....

ജീവൻ പോയിന്നു പറയുന്നതും ജീവിതം പോയിന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചൊന്നും ക്ലാസ്സ്എടുത്ത് കൊടുക്കാൻ അപ്പോൾ ഞാൻ മുതിർനില്ല ....

വാ കുറച്ച് വെള്ളം കുടിക്കാം അവസാനം സനു പറഞ്ഞു ........

"എന്ത് പറഞ്ഞാലും എന്ത് നടന്നാലും അവന്റെ ഒടുക്കത്തെ ഒരു വെള്ളം കുടി ... കോളേജിൽ വെള്ള ക്ഷാമത്തിന്റെ പ്രധാന കാരണം ഇവൻ തന്നെയാകും ",അൻസി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു…..

ഒരു കുപ്പി വെള്ളം കുടിച്ചപ്പോൾ സനുവിന്ആശ്വാസം കിട്ടി ....

ഇതുവരെ പിടിച്ചു നിന്ന ആൻസി "ആരിക്കാ പറ്റിയെ ?,അനക്കാ ,ടീചീര്ക്കാ ?"....

"അല്ല ,എന്നിലെ കലാകാരറ്റെ സൃഷ് ട്ടിക്കാണ്" .....സനു നെടുവീർപ്പിട്ടു ...

"അന്റെ ആരാ ഓൻ ,ഓനിക്കെന്താ പറ്റിയത്?" ,അൻസീർ

അങ്ങിനെ മഹത്തായ സംഭവം സനു അൻസീരിനെ പറഞ്ഞു മനസിലാക്കിപിച്ചു ....

ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കഥാരചന മത്സരത്തിൽ സനു ഏഴുതിയ കഥയിലെ നായക കഥാപത്രത്തിന് ,സ്വന്തം  ജീവിതം നഷ്ട്ടമാകുന്നത് അറിയാൻ കഴിഞ്ഞില്ല ,എന്ന കാര്യം  സനു  സാഹിതീയമായി "അവന്റെ കാലിനടിയിലെ മണൽതരികൾ ഒലിച്ചു പോകുന്നത് അവൻ അറിഞ്ഞതെ ഇല്ല ",എന്ന് എഴുതി ...ഇത് വായിച്ച പാവം ആരാധിക  ടീച്ചർ വിചാരിച്ചു സനുവിന്റെ നായകൻ  കടൽകരയിൽ പോയത് കൊണ്ടാവും കാലിനടിയിലെ  മണൽ തരികൾ ഒലിച്ചു പോയത്  എന്ന് ..... കഥാ രംഗമാണ്സീരിയൽ ആരാധിക കൂടിയായ ടീച്ചറുടെ കരൾ അലിയിപ്പിച്ചത് ,ജീവൻ കളഞ്ഞത് .......................

എല്ലാം കേട്ട അൻസീർ "സനൂ ഞ്ഞ് ഇടി വെട്ടിയോന്റെ തലയിൽ തേങ്ങ വീണു ന് ഒരു സാഹിത്യം കേട്ക്കണാ ?.".....

"ന്ഹ ,അതൊരു പഴം ചൊല്ലല്ലേ ?"

"എന്ത് ചൊല്ലിയാലും അങ്ങനൊന്നും എഴുതാത്തത് നന്നായി പോയി "....
"ഇല്ലേ കാലത്ത് ഇടി എവിടുന്നാ വന്നെ ,ഏതു തരം പമ്പാ കടിച്ചേ എന്നൊക്കെ ഞ്ഞ് പറഞ്ഞ് കൊടുക്കേണ്ടി  വന്നേനെ സനൂ ....."


അനസീറിനു വിചാരിച്ച ട്വിസ്റ്റൊന്നും കഥയ്ക്ക് സംഭാവി ക്കാത്ത സങ്കടം ഉണ്ടെങ്കിലും തന്നെ കടത്തി വെട്ടിയ ടീച്ചറുടെ പെർഫോമൻസിൽ സന്തോഷം തോന്നി ......

തന്റെ സാഹിത്യം അന്സീറിനെങ്കിലും  മനസിലായല്ലോ എന്ന ആശ്വാസത്തിൽ സനുവും .................
അവസാനം  നമുക്ക് ഫുഡ്അടിക്കാം എന്ന തീരുമാനത്തോടെ  ഞങ്ങൾ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു ............

നടക്കാൻ നേരം അൻസി സ്വകാര്യമായി എന്നോട് "നാലും ഓൻറെ കലാകാരാൻ ഫ്രണ്ട് കടൽകരേലല്ലെങ്കിൽ പിന്നെ ഏത് പുയേന്റെ കരേലാ പോയത് "!!!!!!!!!!!!

ഇത്തവണ കുറച്ച് വെള്ളം കുടിക്കണം എന്ന് തോന്നിയത് എനിക്കായിരുന്നു ................


മഴ


കാർമേഘപൂരിതമായ ആകാശത്തിന്റെ തേങ്ങലാണോ മഴ ?.....അതോ ഭൂമിയിലെ കോടി ജീവജാലങ്ങളെ കുളിരണിയിപ്പിക്കുന്ന ആനന്ദ കണ്ണീരോ ?...വിശ്വപ്രകൃതിയുടെ ഐന്ദ്രജാലികത ,ഭൂമിയിലെ സംഗീതം ,കോടിജീവജാലങ്ങളുടെ ഉത്ഭവത്തിന് നിദാനമായത് ...

എത്രയെത്ര ഭാവങ്ങളാണ് മഴക്ക് ,ആത്മാക്കളുടെ ആനന്ദ കണ്ണീരെന്നു വിശേഷി പ്പിക്കുന്ന ചാറ്റൽ മഴ ,തുള്ളിക്കൊരുകുടം കണക്കെപ്പെയുന്ന കർക്കിടക മഴ ,ഇടവപാതിയുടെ ഭീകരത ....................
അമ്മയായും ,സഖി ആയും ,,ആത്മാവായും ,സ്വപ്നങ്ങളായും ,ദു ഖങ്ങൾ ആയും വന്നെത്തുന്ന മഴ ...മഴയേറ്റ്രൂപം മാറുന്ന പ്രകൃതിയെ നോക്കി നിൽക്കുബോൾ  മനസ്സ് സ്വസ്ഥവും സന്തോഷ പൂരിതവും ആവുന്നു ....

മഴക്ക് മുൻപ് മരതക വർണാങ്കിയായിനിന്ന ക്ഷേത്രകുളം ,രണ്ടോ മൂന്നോ മഴയിൽ വിവസ്ത്രയാക്കപെടുന്നു .അപ്പോൾ കുളത്തിന്റെ ഉൾഘടന പോലും കാണത്തക്ക വിധം വിശുദ്ധയായിരിക്കും അവൾ  ......പിന്നീടു പെയുന്ന മഴകളിൽ കറുത്ത തുകിലുടുത്ത ആകാശം തന്റെ നീലതുകിൽ ഭൂമിയിലെ പ്രിയതമക്ക് കൈമാറുന്നു ...നീല പൊയ്കയും കരയിൽ ധ്യാനിച്ച് നിൽക്കുന്ന ആൽമരവും മനസിനെ പഴം കഥകളിലേക്കും പൂർവകാല സ്മരണകളിലേക്കും ചെന്നെത്തിക്കുന്നു .......

മല വെള്ളത്തിന്റെ കുത്തൊഴുക്കിൽ സംഹാരരുദ്രയായി ഒഴുകി നീങ്ങുബോൾ ലോകത്തിന്റെ സമസ്ഥ പാപങ്ങളെയും തന്നിലേക്കാ വാഹിക്കുന്നു വരുണ പുത്രി .....പിന്നീട്  പാപങ്ങളെയും ,ദു ഖങ്ങളേയും കടലിൽ ഒഴുക്കി കന്യകാത്വം വീണ്ടെടുത്ത്സുന്ദരിയായി ഉറച്ച പാറകളിൽതട്ടി നിർവിഘ്നം  ഒഴുകുമ്പോൾ പരുഷമായ ജീവിതത്തിൽ തട്ടി ഒഴുകുന്ന നിർമലമായ മനസിന്റെ ചിത്രമായിതീരുന്നു അവൾ  .......


2013 ഡിസംബർ 1, ഞായറാഴ്‌ച

ജന്മം .......



ജനിച്ചു ഞാൻ കണ്ണ്തുറന്നപോൾ ചുറ്റും ഒരുപാടുപേർ, കരയുന്ന എന്നെ നോക്കി ചിരിക്കുന്നു.... അച്ഛൻ ,അമ്മ ,മുത്തച്ഛൻ മുത്തശ്ശി ,സഹോദരങ്ങൾ..നീണ്ട സുഷുപ്തിൽ നിന്നും കാഴ്ച്ചയെ മയക്കുന്ന മായാ ലോകത്തേക്ക് മിഴി തുറന്നപോൾ  ,സുര്യകിരണങ്ങളുടെ ചൂട് അസഹനീയമായി തോന്നി .....രക്തബന്ധങ്ങളും പൂർവ ബന്ധങ്ങളും .....വീണ്ടും കർമബന്ധങ്ങളിലേക്കുള്ള തീരായാത്ര .............

നിർമലമായ ഹൃദയം നറുനിലാവ് കണ്ട് പുഞ്ചിരിക്കുകയും ,പൂച്ചയുടെ മീശ കണ്ടു കരയുകയും ചെയ്തു ...അമ്മയുടെ വാത്സല്യം മൃദുലമായ  എന്റെ ശരീരത്തെ പരുക്കനാക്കി ...സമൂഹത്തിന്റെ സ്പർശനം  നിർമലമായ എന്റെ ഹൃദയത്തെ കലുഷിതമാക്കി ...



കാമിനിയുടെ ചുംബനത്തിൽ എന്റെ തലമുടികൾ നരച്ചു തുടങ്ങി ...വിരൽ നഷ്ടപെട്ട ഏകലവ്യൻമാരെ ഗാന്ധാര ബുദ്ധികൊണ്ട് നിഷ്പ്രഭരാക്കി ...യുദ്ധകാണ്ഡം കഴിഞ്ഞപോൾ ഞാൻ കണ്ണാടി നോക്കി ..മുഖം വികൃതമായിരിക്കുന്നു ...വൈകൃതത്തെ മറച്ചിരുന്ന എന്റെ പുറംചട്ട വാളിന്റെ മൂർച്ചയിൽ കീറിയിരിക്കുന്നു ...ഗർഭപാത്രത്തിന്റെ സുഷുപ്തിയിലേക്ക് തിരിച്ചു പോകുക അസാധ്യമാണെന്ന് ഞാൻ അറിഞ്ഞു ......ശരശയ്യ ഒരുക്കി കാത്തിരിക്കാം ....ചുറ്റും കൂടുന്ന പുതു തലമുറയുടെ ജൽപനങ്ങൾ കേട്ട് കണ്ണടക്കാം .......