ജന്മം .......
ജനിച്ചു ഞാൻ കണ്ണ്തുറന്നപോൾ
ചുറ്റും ഒരുപാടുപേർ, കരയുന്ന എന്നെ നോക്കി ചിരിക്കുന്നു.... അച്ഛൻ ,അമ്മ ,മുത്തച്ഛൻ മുത്തശ്ശി ,സഹോദരങ്ങൾ..നീണ്ട സുഷുപ്തിൽ നിന്നും
കാഴ്ച്ചയെ മയക്കുന്ന മായാ ലോകത്തേക്ക് മിഴി തുറന്നപോൾ ,സുര്യകിരണങ്ങളുടെ ചൂട് അസഹനീയമായി തോന്നി .....രക്തബന്ധങ്ങളും പൂർവ ബന്ധങ്ങളും .....വീണ്ടും കർമബന്ധങ്ങളിലേക്കുള്ള തീരായാത്ര .............
നിർമലമായ ഹൃദയം നറുനിലാവ്
കണ്ട് പുഞ്ചിരിക്കുകയും ,പൂച്ചയുടെ മീശ കണ്ടു കരയുകയും ചെയ്തു ...അമ്മയുടെ വാത്സല്യം
മൃദുലമായ എന്റെ ശരീരത്തെ പരുക്കനാക്കി ...സമൂഹത്തിന്റെ
സ്പർശനം നിർമലമായ എന്റെ ഹൃദയത്തെ കലുഷിതമാക്കി
...
കാമിനിയുടെ ചുംബനത്തിൽ
എന്റെ തലമുടികൾ നരച്ചു തുടങ്ങി ...വിരൽ നഷ്ടപെട്ട ഏകലവ്യൻമാരെ ഗാന്ധാര ബുദ്ധികൊണ്ട്
നിഷ്പ്രഭരാക്കി ...യുദ്ധകാണ്ഡം കഴിഞ്ഞപോൾ ഞാൻ കണ്ണാടി നോക്കി ..മുഖം വികൃതമായിരിക്കുന്നു
...വൈകൃതത്തെ മറച്ചിരുന്ന എന്റെ പുറംചട്ട വാളിന്റെ മൂർച്ചയിൽ കീറിയിരിക്കുന്നു
...ഗർഭപാത്രത്തിന്റെ സുഷുപ്തിയിലേക്ക് തിരിച്ചു പോകുക അസാധ്യമാണെന്ന് ഞാൻ അറിഞ്ഞു
......ശരശയ്യ ഒരുക്കി കാത്തിരിക്കാം ....ചുറ്റും കൂടുന്ന പുതു തലമുറയുടെ ജൽപനങ്ങൾ കേട്ട്
കണ്ണടക്കാം .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ