പച്ച ചാണകത്തിന്റെ മണമുള്ള ഒരോർമ ...................
സെക്കന്റ് ഇയർ അവസാന ദിവസങ്ങൾ .......അവധി കാലമായതിനാൽ ഞാൻ എന്റെ തറവാട്ടിൽ അലസനായി ഇരിക്കുന്ന സമയം .......
ഒരു ദിവസം ഉച്ച കഴിഞ്ഞ സമയത്ത് ,"ലാലേ ........ഓയ് ......ഓയ്.............".ഇടവഴിയിൽ നിന്നും എവിടെയോ കേട്ടിടുള്ള ആ വൃത്തികെട്ട ശബ്ദം ................ആരാദ് ?...
"പിച്ചകാരൻമാരൊക്കെ പേര് വിളിചോണ്ടിരക്കാൻ തുടങ്ങിയോ ?,സുകൃതക്ഷയം ".......എന്റെ നാട്ടുകാരനായ സുഹൃത്ത് നികേഷിന്റെ അനുയോജ്യമായ കമന്റ് .............
വന്നിരിക്കുനത് മറ്റാരുമല്ല കോളെജിലെ എന്റെ സുഹൃത്തും ആശാൻ എന്ന അപരനാമത്തിൽ പ്രശസ്തനുമായ ബിപിൻ ..........
ആവശ്യം മറ്റൊന്നുമല്ല അവധി ദിവസങ്ങൾ ആനന്ദ പ്രദമാക്കണം .പക്ഷെ അഞ്ചിന്റെ പൈസ ഇല്ല ആശാന്റെ കൈയിൽ ......
"ആശാനെ എന്റെ കൈയിലും കാര്യമായി ഒന്നുമില്ല ,അച്ഛൻ തെങ്ങ് തുറപ്പികാൻ ഏൽപ്പിച്ച പൈസ മാത്രമേ ഉള്ളൂ ",ഞാൻ പറഞ്ഞു
"ക്യാക്ഷൊക്കെ ഇഷ്ട്ടം പോലെ വരാനുണ്ട് ലാലേ ...നീയാ പൈസ മറിക്ക് ,അച്ഛൻ വരുബോളെക്കും എന്റെ പൈസ വരും "......
എന്ന ആശാന്റെ ഉറപ്പിൻമേൽ തെങ്ങ് തുറക്കാൻ വച്ച പൈസ എടുത്ത് ഞങ്ങൾ അവധി ദിവസങ്ങൾ ആനന്ദ സുരഭിലമാക്കി ........
അവധി ദിവസങ്ങൾ തീരാറായി ....അച്ഛൻ വരേണ്ട ദിനവും അടുത്തു വരുന്നു ..ആശാന്റെ പൊടി പോലുമില്ല .....
അച്ഛൻ രണ്ട് ദിവസത്തിനുള്ളിൽ വരുമെന്നുള്ള അറിയിപ്പും കിട്ടി ...... അങ്ങിനെ ഞാൻ വിഷണ്ണൻ ആയി ഇരിക്കുബോൾ സുസ്മേര വദനനായി ആശാൻ ...."ഹാവൂ", ഞാൻ മനസിൽ നെടുവീർപ്പിട്ടു ....
"ലാലേ പൈസ തരപ്പെട്ടില്ല ....എന്ത്ച്ചെയും ഒക്കെ വിധിയാനോർത്ത് സമാധാനിക്ക് ...ക്യാഷ് ഇന്ന് വരും നാളെ പോകും നല്ലേ ",ആശാൻ .......
"അപ്പോ ആശാനെ ഒന്നും കിട്ടിയില്ലേ ?"....എന്റെ ശബ്ദം ഇടറി ...........
"എന്റെ കൈയിൽ നിനക്കു തരാൻ ഈ ശരീരവും മനസുമല്ലാതെ മറ്റൊന്നുമില്ല ലാലേ "..............
ആഹാ അഞ്ചിന്റെ പൈസയും പറഞ്ഞ വാക്കിന്റെ വിലയും ഇല്ലെങ്കിലും പഞ്ച് വച്ച ഡയലോഗുകൾക്ക് ഒരു പഞ്ഞവുമില്ല ,ഞാൻ താടിക്ക് കൈയും കൊടുത്തിരുന്നു .........
എന്റെ സങ്കടം കണ്ടിട്ടാണെന്ന് തോന്നുന്നു എന്റെ നാട്ടുകാരൻ സുഹൃത്ത് തൂമ്പയും ഒരു കീറിയ ഷർട്ടും എടുത്ത് ആശാന്റെ കൈയിൽ കൊടുത്തു
"അന്റെ ശരീരം മതി ഞമ്മക്ക് ...മനസ് ഞ്ഞ് തന്നെ വച്ചോ..ഇത് അന്റെ നാടല്ല ",...........നികേഷ്
ആശാന്റെ ചിരി ഒന്ന് മങ്ങി ....."അത്രക്ക് വേണോ ലാലേ ?".......
"വേണം ആശാനെ, ഒക്കെ വിധിയാന്നു കരുതി സമാധാനിക്ക്" .....എനിക്കും വേറെ വഴിയൊന്നുമില്ല ............
അങ്ങിനെ അവസാനം ഞങ്ങൾ മൂന്ന് പേരും കൂടി ഒന്നിച്ച് തെങ്ങ് തുറക്കാം എന്ന ധാരണയിലായി .......
"ചെറിയ തൈ തെങ്ങുകൾ തുറന്നു കൊണ്ട് തുടങ്ങാം ",ഞാൻ പറഞ്ഞു ......
"ലാലേ നിനക്കൊന്നും അറിയില്ല കാരണം നീ കുട്ടിയാണ് ,അതുകൊണ്ട് വിവരമുള്ളവര് പറയുന്നത് കേൾക്ക് ...ചെറിയ തെങ്ങൊക്കെ പെട്ടന്ന് തീർക്കാം ...നമുക്ക് ആ തടിച്ച തെങ്ങിൽ നിന്നും തുടങ്ങാം". ......ആശാന്റെ ആരംഭ ശൂരത്വം ,എന്തെങ്കി ലുമാകട്ടെ ഞാൻ വിചാരിച്ചു ...
അങ്ങിനെ മൂന്നു പേരും കൂടി ആ തെങ്ങ് തുറന്നു തുടങ്ങി ...
"അങ്ങിനെയല്ല ഇങ്ങിനെ ,നല്ല ആഴത്തിൽ ,നല്ല വീതിയിൽ ,അവിടെ വേണ്ട "......അങ്ങിനെ ആശാന്റെ ഒരു നൂറു കൂട്ടം ഉപദേശങ്ങളും നിർദേശങ്ങളും .....2 മണിക്കൂർ പണിപ്പെട്ട് തടമെടുത്ത് 3 കൊട്ട ചാണകവും കൊണ്ടിട്ടു ...ആശാന്റെ വക ഒന്ന് എക്സ്റ്റ്രയും "നമ്മുടെ ആദ്യത്തെ സംരംഭമല്ലെ ലാലേ തെങ്ങ് ആഞ്ഞങ്ങ്ട്ട കായ്ക്കട്ടെ . അങ്ങിനെ ടോട്ടൽ 4 കൊട്ട .....
എല്ലാം കഴിഞ്ഞ് കുറേ പച്ചില ചപ്പുകളും വെട്ടിയിട്ട് കുഴി മൂടാൻ നേരം .....ആശാൻ മുഖത്തെ വിയർപൊപ്പി കൊണ്ട്,
"ആഹാ .........എന്താ ഈ ആദ്വാനത്തിന്റെ ഒരു സാറ്റിസ്ഫാഷൻ ,ബാക്കിയുള്ള 50 തെങ്ങും നമ്മൾ ഇന്ന് തന്നെ തുറക്കും .....ഇനി കുറച്ച് വെള്ളം കുടിച്ചിട്ടാകട്ടെ "....ആശാൻ വെള്ളം എടുത്ത് കുടിക്കാൻ തുടങ്ങി ....
"ആശാനെ ....ആശാനെ",!!!!!!!!ഞാൻ വിളിച്ച് നോക്കി ....ഒരനക്കവുമില്ല ആശാന് ....."ഈ നിൽപ്പ് ഞാൻ എവിടെയോ കണ്ട് മറന്നത് പോലെ ",ഞാൻ ഓർത്തു
"ങ്ഹാ ,കോളേജിൽ വച്ച് ഫസ്നയുടെ മണ്ടത്തരം ഓർത്ത് നിന്ന സനുവിന്റെ നില്പ്പ് തന്നെ" ....
സനു മണ്ടത്തരം മനസിലാണ് കണ്ടതെങ്കിൽ ആശാൻ കണ്ടത് മാനത്താണ് ......അതും സ്വന്തം മണ്ടത്തരം ....
എന്താദ്?........ .ഞാനും ഫ്രണ്ടും ഒരുപോലെ നോക്കി ...........
തലയില്ലാത്ത തെങ്ങ് .........ഇടിവെട്ടി തലപോയ തെങ്ങ് .....2 മണികൂരിന്റെ കഠിനാധ്വാനം ......4 കൊട്ട ചാണകം ....ആശാന്റെ ആഞ്ഞ്കായ്ക്കാൻ പോകുന്ന തെങ്ങ്............... തലയില്ലാതെ നിൽക്കുന്നു ........
ആശാനും നികേഷും മണ്ണിൽ ഇരുന്നും കിടന്നും ചിരിച്ചു കൊണ്ടേ ഇരിക്കുന്നു ......എനിക്കും ചിരിക്കാതിരിക്കാൻ പറ്റിയില്ല ........
ചിരിഒക്കെ കഴിഞ്ഞപ്പോ ഞാൻ ഓർത്തു തെങ്ങ് തുറന്നില്ലാനു അച്ഛ നോട് പറയുന്നതിനേക്കാൾ പുക്കാറാണ് 4 കൊട്ട ചാണകം മണ്ണിട്ട് മൂടിയത് കണ്ടാൽ ......
മൂന്ന് പേർക്കും തെങ്ങ് തുറക്കാനുള്ള ഇന്റെരെസ്റ്റ് ഒക്കെ അതോടെ കെട്ടടങ്ങി ..................
അവധി ദിവസങ്ങൾ കഴിഞ്ഞിട്ടിലെങ്കിലും ഞാൻ വീട് പൂട്ടി താക്കോൽ നികേഷിനെ ഏൽപ്പിച്ച് വണ്ടി കയറി ......
അന്ന് മുതൽ ആശാൻ എന്ത് പുതിയകാര്യവും തുടങ്ങുന്നതിന്ന് മുൻപായി മുകളിലേക്ക് നോക്കിയേ തുടങ്ങാറുള്ളൂ .....അത് പ്രാർത്ഥനയാണെന്നാകും കാണുന്നവരുടെ ഒക്കെ ധാരണ ,നമുക്കല്ലേ സത്യാവസ്ഥ അറിയൂ .......
"ലാലേ ഓയ്" .....എന്നുള്ള ആ വൃത്തികെട്ട ശബ്ദം കേട്ടാൽ എനിക്ക് ഇന്നും നെഞ്ചിനുള്ളിൽ ഒരു പടപടപ്പാണ് .................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ