2014 മേയ് 9, വെള്ളിയാഴ്‌ച

ചിന്ത


ഭ്രാന്തമായ  ആകാശം പോലെ ചിന്തകൾ താണ്ഡവമാടി .പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്നും ഇരമ്പിവന്ന മേഘങ്ങൾ ഒരുപിടി കാവ്യശകലങ്ങളെ മഴയായിവർഷിച്ച് നീലിമയിൽ അലിഞ്ഞുപോയി. ചൂളമടിച്ചു വന്ന കാറ്റിൻറെ തണുപ്പ് മരങ്ങൾ കണ്ണീരായി പൊഴിച്ചു. മറക്കുന്ന ഓർമകളിൽ നിലാവിനെ പരതിയെങ്കിലും കണ്ടെടുത്തത് മണ്ണെണ്ണ വിളക്കിന്റെ പുകച്ചുരുളുകൾ മാത്രം.മുറിയാൻ പോകുന്ന പട്ടച്ചരട്‌ പോലെ ജീവിതം ഒറ്റകാലിൽഒന്ന് നിവർന്നു നിന്നു.ചിന്തയിൽ നിന്നും ജീവിതത്തിലേക്കുള്ള ദൂരം ആകാശംപോലെ കാഴ്ച്ചയിൽ അടുത്തും സഞ്ചരിക്കുബോൾ അനന്തവുമായി കാണപ്പെട്ടു.സ്നേഹ ബന്ധങ്ങളുടെ തീവ്രത കാന്തിക സിദ്ധാന്തങ്ങൾക്ക് വിരോധാഭാസമായി നിലകൊണ്ടു .സ്വപ്നങ്ങളിൽ നിന്നും പ്രഭാതത്തിലേക്ക്‌ ഉണർന്നപോൾ ചിന്തകളിൽ നിന്നും കർമരംഗത്തേക്കെത്തിയെന്നു തെറ്റിധരിച്ചു . നിർവചനമില്ലാത്ത വികാരമായി പ്രണയവും മാറ്റമില്ലാത്തതായി മാറ്റവും ഇന്നും നിലകൊള്ളുന്നു .കാറ്റ് ഒടുങ്ങിയപ്പോൾ മനസും  ശൂന്യമായി . ശൂന്യതയിലേക്ക് എല്ലാം വന്നു നിറയുന്നു എന്ന തത്വചിന്ത മാത്രം അടിത്തട്ടിൽ വിറങ്ങലിച്ചു കിടന്നു ...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ