2014 നവംബർ 18, ചൊവ്വാഴ്ച

...........യഥാർത്ഥ  കലാകാരൻ  .....



                                        തേർഡ് ഇയർ ആർട്സ് ഫെസ്റ്റിവൽ കാലഘട്ടം .ഷൈജുവിൻറെ കരവിരുതിൽ സ്റ്റേജിൽ ജീവനുള്ള സുന്ദരിമാർ രൂപപ്പെടുന്നു .ഇതു കണ്ടുകൊണ്ടുനിന്ന സനുവിനൊരു മോഹം ,തൻറെ ചുവന്ന ടവ്വലിൽ ഒരു ചെഗുവരെ ചിത്രം വേണം .

                                      അങ്ങിനെ ഷൈജുവിന്റെ  സർഗസൃഷ്ട്ടിയിൽ വിരിഞ്ഞ ധൈര്യത്തിന്റെ ആൾ രൂപമായ ചെഗുവരെ- കർചീഫ് സനു തലയിൽ കെട്ടി .അപ്പോൾ സാനുവിന്റെ മുഖത്ത് ഗറില്ല യുദ്ധം ജയിച്ച ചെഗുവരെയുടെ ശൌര്യവും  ഗാംഭീര്യവും കാണാൻ സാധിക്കുമായിരുന്നു .

                                            ഷൈജു ആകട്ടെ സ്വന്തം  സർഗസൃഷ്ട്ടിയുടെ സൌന്തര്യത്തിൽ ലയിച്ചു സ്റ്റേജിലെ സുന്ദരിയുടെ മുഖത്തു മോണാലിസ ഭാവങ്ങൾ വിരിയിച്ചു തുടങ്ങി...

                                        അപ്പോളാണ് ഏതോ നാടക ഭാഗമെന്നോണം രംഗം രണ്ടിലേക്ക് അണിയറയിൽ നിന്നും അൻസീരിന്റെ ആഗമനം .

അൻസീർ ഷൈജു വിനോട് ,

"ഡാ ഷൈജു ...ഞ്ഞ് വരച്ച രജനീകാന്തിന്റെ ചിത്രം പൊളിചിക്ക്ന്ന്ട്ടോ  "....

"ഏത് രജനീകാന്തിന്റെ?",ഷൈജു ...

"നീയാ സനൂന്റെ തലയിൽ വരച്ചില്ലേ അതുതന്നെ :...പക്ഷെ ഹെയർ സ്റ്റൈലെ അങ്ങനെ അല്ലാ ട്ടോ വേണ്ടത്‌ "

'ഡാ അത്'.......പറഞ്ഞു തീരുംമുൻപേ അൻസി അടുത്ത രംഗത്തിലേക്കു പോയിരുന്നു ...

      ഇത് കേട്ടുവന്ന   സനു   ടവ്വൽ മെല്ലെ ചുരുട്ടി പോകറ്റിൽ കേറ്റി ....മുഖത്തെ  രക്തച്ഛവി യിൽ വെളുത്ത പാടുകൾ തെളിഞ്ഞു വന്നു ...

       ഷൈജുവിന്റെ മനസ്സിൽ വിരിഞ്ഞ പറഞ്ഞറിയിക്കാൻ പറ്റാത്ത ഏതോ വികാരം ബ്രഷിലൂടെ സ്റ്റൈജിലെ സുന്ദരിയുടെ മുഖത്തേക്കും പടർന്നു ...
വാക്കുകൾകൊണ്ടു ഒരുപോലെ മുഖത്തും മനസിലും ഭാവങ്ങൾ തീർത്ത അന്സീറിന്റെ പ്രകടനം കണ്ട ഷൈജുവിന്റെ സുന്ദരി പോലും തലയൽപം കുനിച്ചുപോയി ..

            ടവ്വൽ പിന്നീടാരും കണ്ടിട്ടേ ഇല്ല ,എന്ന് മാത്രമല്ല അന്ന് മുതൽ ഷൈജു ചെഗുവരയെ തൊട്ടു കളിക്കുകയോ ,വരച്ച ചിത്രങ്ങൾ അന്സീ നെ കാണി ക്കുകയോ ചെയ്തിട്ടേ ഇല്ല ..
സനുവിനോചുവന്ന ടവ്വൽ കണ്ടാൽ ഇന്നും  കുരിശു കണ്ട ചെകുത്താന്റെ അവസ്ഥയാണ്‌ ....


            പിറ്റേന്ന് വന്ന അദ്ധ്യക്ഷ പ്രസംഗിക സിങം സ്റ്റേജിലെ ചിത്രത്തിന്റെ മുഖഭാവത്തെ കുറിച്ചും ,ചിത്രകാരന്റെ മനോധർമത്തെ കുറിച്ചും വാതോരാതെ സംസാരിച്ചപോൾ ഇതിനെല്ലാം കാരണക്കാരനായ യഥാർത്ഥ കലാകാരൻ ഇതൊന്നും അറിയാതെ സ്റെടിയത്തിന്റെ ഏതോ ഒരു കോണിൽ നിന്നും ചുറ്റും നിൽകുന്നവർക്കായി കല വിരിയിപ്പിക്കുകയായിരുന്നു ........................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ