ഇന്റർനെറ്റ്
ഒരു സ്വപ്നത്തിൽ വന്നുപോയ
കളികൂട്ടുകാരീ-
പറയാതെ നീവന്നു അറിയാതെ
ഞാനും.
മീൻ വലകളുടെ ഉപഭോക്താക്കൾക്ക്
വൻസ്രാവുകളെയാണിഷ്ടം
ചെറുമീനുകളായി ചൂണ്ടയിൽ
കോർക്കാൻ നമ്മളും.
എന്റെ ഹൃദയത്തിൽ കോർത്ത
ചൂണ്ടയിൽ ഒരുതുള്ളിച്ചോരപോലും പൊടിഞ്ഞില്ല
ചോര ഊറ്റികുടിച്ച
ജീവിതം കാലത്തെ നക്കിതോർത്തി
വലക്കണ്ണികൾക്ക് അപ്പുറത്ത് നീയുണ്ടെന്ന ആശ്വാസം-
ഒന്നുമാത്രം മതി ഈ
വേദനയിൽ കടിച്ചു തൂങ്ങി കിടക്കാൻ
i think u have to make some editing for this poem..
മറുപടിഇല്ലാതാക്കൂ