എന്റെ മുറിക്കുള്ളിൽ കൂരിരുട്ടാണ്.അതുകൊണ്ടാണെന്ന് തോന്നുന്നു പുറത്തെ അരണ്ട വെളിച്ചത്തിലെ കാഴ്ചകൾക്കു പോലും ജാലക വിടവിലൂടെ ഇത്ര മനോഹാരിത .വികൃതിയായ ഒരു കാറ്റെങ്ങാൻ ഈ ജാലക പാളിയും കൊട്ടിയടച്ചാൽ ..എന്റെ കണ്ണുകൾ തിമിരത്താൽ മൂടപ്പെട്ടാൽ ..ഈ കാഴ്ചയും എനിക്കു നഷ്ടമാകും .അന്ന് ഇരുട്ടിനൊപ്പം ശൂന്യതയും എന്നിൽ നിറയും ..അപ്പോൾ വാതിലുകൾ ചവിട്ടി തുറന്നു പ്രിയ സ്നേഹിതാ ,മരണമേ നീ വരിക ....
2014 നവംബർ 18, ചൊവ്വാഴ്ച
പരീക്ഷ
പരീക്ഷയിൽ തോറ്റ കുട്ടികളുടെ പരെന്റ്സ് മീറ്റിംഗിൽ ആണ് ഞാൻ
ജയവും പരാജയവും ആർക്കാണ് പറയാൻ കഴിയുക
എന്ത് നേടിയിട്ടും ഞാൻ ജയിച്ചില്ല
എന്ത് നഷ്ടപ്പെട്ടിട്ടും ഞാൻ പരാജയപെട്ടില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ