ഭൂമിയിലെ ജീവിതം
ഒരുവട്ടം വലം വക്കേണ്ടിവന്നു
സൂര്യനെ കാണാൻ
അപ്പോളേക്കും ചന്ദ്രനെ
കാണാൻ തോന്നി
സൂര്യചന്ദ്രന്മാർ
വന്നും പോയും ഇരുന്നു
എന്റെ സഞ്ചാരവീഥിയിൽ അപരിചിതർ അനവധി
സൂര്യചന്ദ്രൻമാരെക്കാൾ തേജസ്വികളായ താരരാജാക്കൾ
മുത്തശ്ശി
കഥകളിൽ മാത്രം ഒതുങ്ങി
എന്റെ സഞ്ചാര വീഥിയിൽനിന്നും വ്യതിചലിച്ചാൽ
അനന്തമായ തമോഗർത്തങ്ങളിൽ ആയിരിക്കും എന്റെ സ്വപ്നങ്ങൾ
നിർത്താതെ
പെയ്ത മഴയിൽ തണുത്തു മരവിച്ചും
വെയിലിൽ വാടിയും ഞാൻ ജീവിക്കുന്നു..
yes..this is ur style..
മറുപടിഇല്ലാതാക്കൂ