മഴ
കാർമേഘപൂരിതമായ
ആകാശത്തിന്റെ തേങ്ങലാണോ ഈ മഴ
?.....അതോ ഭൂമിയിലെ കോടി ജീവജാലങ്ങളെ
കുളിരണിയിപ്പിക്കുന്ന ആനന്ദ കണ്ണീരോ
?...വിശ്വപ്രകൃതിയുടെ ഐന്ദ്രജാലികത ,ഭൂമിയിലെ സംഗീതം ,കോടിജീവജാലങ്ങളുടെ
ഉത്ഭവത്തിന് നിദാനമായത് ...
എത്രയെത്ര
ഭാവങ്ങളാണ് മഴക്ക് ,ആത്മാക്കളുടെ ആനന്ദ
കണ്ണീരെന്നു വിശേഷി പ്പിക്കുന്ന ചാറ്റൽ
മഴ ,തുള്ളിക്കൊരുകുടം കണക്കെപ്പെയുന്ന
കർക്കിടക മഴ ,ഇടവപാതിയുടെ
ഭീകരത ....................
അമ്മയായും
,സഖി ആയും ,,ആത്മാവായും
,സ്വപ്നങ്ങളായും ,ദു ഖങ്ങൾ
ആയും വന്നെത്തുന്ന മഴ
...മഴയേറ്റ് രൂപം മാറുന്ന പ്രകൃതിയെ
നോക്കി നിൽക്കുബോൾ മനസ്സ്
സ്വസ്ഥവും സന്തോഷ പൂരിതവും ആവുന്നു
....
മഴക്ക് മുൻപ് മരതക വർണാങ്കിയായിനിന്ന ക്ഷേത്രകുളം ,രണ്ടോ മൂന്നോ മഴയിൽ
വിവസ്ത്രയാക്കപെടുന്നു .അപ്പോൾ കുളത്തിന്റെ
ഉൾഘടന പോലും കാണത്തക്ക വിധം
വിശുദ്ധയായിരിക്കും അവൾ ......പിന്നീടു
പെയുന്ന മഴകളിൽ കറുത്ത തുകിലുടുത്ത
ആകാശം തന്റെ നീലതുകിൽ
ഭൂമിയിലെ പ്രിയതമക്ക് കൈമാറുന്നു ...നീല പൊയ്കയും
കരയിൽ ധ്യാനിച്ച് നിൽക്കുന്ന ആൽമരവും
മനസിനെ പഴം കഥകളിലേക്കും
പൂർവകാല സ്മരണകളിലേക്കും ചെന്നെത്തിക്കുന്നു .......
മല വെള്ളത്തിന്റെ കുത്തൊഴുക്കിൽ സംഹാരരുദ്രയായി ഒഴുകി നീങ്ങുബോൾ ലോകത്തിന്റെ
സമസ്ഥ പാപങ്ങളെയും തന്നിലേക്കാ വാഹിക്കുന്നു വരുണ പുത്രി .....പിന്നീട് പാപങ്ങളെയും
,ദു ഖങ്ങളേയും കടലിൽ
ഒഴുക്കി കന്യകാത്വം വീണ്ടെടുത്ത് സുന്ദരിയായി
ഉറച്ച പാറകളിൽതട്ടി നിർവിഘ്നം ഒഴുകുമ്പോൾ
പരുഷമായ ജീവിതത്തിൽ തട്ടി ഒഴുകുന്ന
നിർമലമായ മനസിന്റെ ചിത്രമായിതീരുന്നു അവൾ .......
dear,, good language....u shud continue writing,,,,,u can do better....
മറുപടിഇല്ലാതാക്കൂsyam. it is really awsome
മറുപടിഇല്ലാതാക്കൂ